Monday, October 4, 2010

ഇറ്റാലിയന്‍ ബാലന് കൃത്രിമ ഹൃദയം

ലണ്ടന്‍: ഹൃദയചികിത്സാ രംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിച്ച് ലോകത്താദ്യമായി മനുഷ്യശരീരത്തില്‍ കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചു. റോമിലെ ബാംബിനോ ഗെസു ചില്‍ഡ്രന്‍സ് ഹോസ്‌പിറ്റലിലാണ് പത്തു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയക്കൊടുവില്‍ 15കാരനായ ഇറ്റാലിയന്‍ ബാലന് കൃത്രിമ ഹൃദയം തുന്നിച്ചേര്‍ത്തത്. അണുബാധക്ക് സാധ്യത തീരെ കുറവായതും ഇലക്ട്രിക്കല്‍ ഹൈഡ്രോളിക് പമ്പ് ഉള്‍പ്പെടുന്നതുമായ കൃത്രിമ ഹൃദയം പുറത്ത് ഘടിപ്പിച്ച ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. മൊബൈല്‍ ഫോണുകളെപ്പോലെ ആവശ്യത്തിന് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററി ഇടതു ചെവിക്ക് കീഴിലാണ് സ്ഥാപിക്കുക.
ഹൃദയപേശികളെ ബാധിക്കുന്ന  ഡ്യൂക്‌ന്നേസ് സിന്‍ഡ്രം  രോഗം ബാധിച്ച, പേരുവെളിപ്പെടുത്താത്ത ബാലനാണ് ഡോ. അന്‍േറാണിയോ അമഡിയോവിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ നടത്തിയത്. ചികിത്സ വിജയപ്രദമായാല്‍ രോഗിക്ക് 20 മുതല്‍ 25 വര്‍ഷം വരെ ആരോഗ്യത്തോടെ ജീവിക്കാനാവുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിക്ക് മരണം ഉറപ്പായതിനെ തുടര്‍ന്നാണ് കൃത്രിമ ഹൃദയം പരീക്ഷിച്ചതെന്ന് 'ഡെയ്‌ലി മിറര്‍' റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയക്കുശേഷം കണ്ണുതുറന്ന ബാലന്‍ തന്റെ മാതാവുമായി ചെറുതായി സംസാരിച്ചുവെന്നും ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബാലന് രണ്ടാഴ്ചകൂടി ഇവിടെ കഴിയേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഡ്രൂ അമിസ് എന്ന 13കാരന്റെ ഹൃദയത്തിന്റെ ഒരു ഭാഗം ഫ്രീമാന്‍ ഹോസ്‌പിറ്റലില്‍ കൃത്രിമ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാറ്റിവെച്ചിരുന്നു. ഹൃദയം മുഴുവനായി മാറ്റിവെക്കുന്നത് ഇത് ലോകത്തിലാദ്യമാണ്.

2 comments:

  1. Nice design!

    Wish you good time blogging!

    Follow me on my blog http://monalisagonewild.blogspot.com

    ReplyDelete